05:55pm 10 November 2026
NEWS
ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചത് സ്വാഗതാർഹം ബിജെപി
26/07/2025  06:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചത് സ്വാഗതാർഹം  ബിജെപി

കൊച്ചി - ആശ വർക്കർമാരുടെ സ്ഥിരം ഇൻസന്റീവ് 2000രൂപയിൽ നിന്നും 3500 രൂപയാക്കി വർധിപ്പിക്കുകയും വിരമിക്കൽ ആനൂകൂല്യം 20000 രൂപയിൽ നിന്നും 50000 രൂപയാക്കി വർധിപ്പിക്കുകയും ചെയ്ത കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നടപടിയെ ബിജെപി സിറ്റി ജില്ലാ നേതൃയോഗം സ്വാഗതം ചെയ്തു.

ഓണറേറിയം വർധവ് ഉൾപ്പടെയുള്ള വിവിധ ആവശ്യങ്ങൾക്കായി സംസ്ഥാന സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തിവരുന്ന ആശ പ്രവർത്തകരെ സന്ദർശിച്ച കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ഇടപെടലിലെ തുടർന്ന്  കേന്ദ്ര ആരോഗ്യ കുടുംബക്ഷേമകാര്യ മന്ത്രി ജെ പി  നദ്ദ അദ്ദേഹത്തിന് ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ആശ വർക്കർമാരുടെ ഇൻസന്റീവ് വർധിപ്പിച്ച നരേന്ദ്രമോദി സർക്കാരിനും കേന്ദ്രആരോഗ്യ മന്ത്രി . ജെ.പി നദ്ദക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ജില്ലാ നേതൃയോഗം പ്രത്യേകം നന്ദി രേഖപ്പെടുത്തി.ബിജെപി ജില്ലാ ഓഫീസിൽ നടന്ന യോഗം ജില്ല പ്രഭാരി അഡ്വ.ബി.രാധാകൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്തു.സിറ്റി ജില്ല പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല ജന.സെക്രട്ടറി അഡ്വ. പി.എൽ.ബാബു, ജില്ല  ജന. സെക്രട്ടറി മാരായ അഡ്വ. എസ്. സജി,അഡ്വ. പ്രിയ പ്രശാന്ത്, ശ്രീക്കുട്ടൻ തുണ്ടത്തിൽ, പി.വി. അതികായൻ തുടങ്ങിയവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img